'ഇത് വെറുമൊരു കാവൽ ബജറ്റ്, സർക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ': KS ശബരീനാഥൻ | Kerala Budget 2026

നടപ്പിലാക്കാൻ കഴിയാത്ത പ്രഖ്യാപനങ്ങൾ
The government is in a major financial crisis, KS Sabarinathan against the Kerala Budget 2026
Updated on

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് അവതരിപ്പിക്കുന്ന ബജറ്റിനെ പരിഹസിച്ച് കെ.എസ് ശബരീനാഥൻ. നിലവിലെ ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പ്രായോഗികമായ വലിയ പ്രസക്തിയില്ലെന്നും ഇതൊരു 'കാവൽ ബജറ്റ്' മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.(The government is in a major financial crisis, KS Sabarinathan against the Kerala Budget 2026)

ഒരു മാസം കഴിഞ്ഞാൽ തെരഞ്ഞെടുപ്പ് വരുമെന്നിരിക്കെ, ബജറ്റിൽ എന്ത് പ്രഖ്യാപിച്ചാലും അതിന്റെ വിധി തീരുമാനിക്കേണ്ടത് വരാനിരിക്കുന്ന പുതിയ സർക്കാരാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സംസ്ഥാനത്തിന്റെ ആകെ കടം ആറ് ലക്ഷം കോടി രൂപയിലേക്ക് അടുക്കുന്നത് ഗൗരവകരമായ സാഹചര്യമാണ്. സാമ്പത്തിക റിപ്പോർട്ടുകൾ നൽകുന്ന സൂചന ഭയാനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വികസന മേഖലയിൽ സ്തംഭനാവസ്ഥയാണ്. പല പദ്ധതികളും പൂർത്തിയാക്കാൻ കഴിയാതെ സർക്കാർ പാഴാക്കിയിരിക്കുകയാണെന്നും ശബരീനാഥൻ ആരോപിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റും കെ.എൻ ബാലഗോപാലിന്റെ തുടർച്ചയായ ആറാമത്തെ ബജറ്റുമാണ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുന്നത്. ബജറ്റ് രേഖകളുമായി ഉദ്യോഗസ്ഥർ ധനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി. അൽപ്പസമയത്തിനകം അദ്ദേഹം സഭയിലേക്ക് പുറപ്പെടും.

Related Stories

No stories found.
Times Kerala
timeskerala.com