
ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കൈമാറണമെന്ന നിര്‍ദേശം കേരളം പാലിച്ചില്ലെന്ന് വ്യക്തമാക്കി ദേശീയ വനിതാ കമ്മിഷന്‍ അംഗം ഡെലീന കോങ്ഡപ്. ഇതേ തുടര്‍ന്ന് കമ്മിഷന്‍ അംഗങ്ങള്‍ കേരളം സന്ദര്‍ശിക്കുന്ന കാര്യം പരിഗണിക്കുന്നതായി ഡെലീന കോങ്ഡപ് പറഞ്ഞു.
ദേശീയ വനിതാ കമ്മിഷന്‍ ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോര്‍ട്ട് ലഭ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടും സംസ്ഥാന ചീഫ് സെക്രട്ടറി ഇക്കാര്യത്തില്‍ മറുപടി പോലും നല്‍കിയില്ല എന്നാണ് ദേശീയ വനിതാ കമ്മീഷന്‍ വ്യക്തമാക്കുന്നത്.