ശബരിമല ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി വെള്ളിയാഴ്ച തിരികെ ഘടിപ്പിക്കും |sabarimala gold plate

വെള്ളിയാഴ്ച വൈകീട്ട് നാലു മണിക്ക് നട തുറന്ന ശേഷം സ്വര്‍ണപ്പാളികള്‍ ഘടിപ്പിക്കുക
swarna plate
Published on

പത്തനംതിട്ട : ശബരിമല ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി വെള്ളിയാഴ്ച തിരികെ ഘടിപ്പിക്കും. വെള്ളിയാഴ്ച വൈകീട്ട് നാലു മണിക്ക് നട തുറന്ന ശേഷം സ്വര്‍ണപ്പാളികള്‍ വീണ്ടും ഘടിപ്പിക്കുക. ഈ സമയത്ത് ദര്‍ശനത്തിന് തടസമുണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു.

തുലാമാസ പൂജകള്‍ക്കായി കന്നിമാസം 31 വെള്ളിയാഴ്ച വൈകുന്നേരം നാലു മണിക്കാണ് ശബരിമല ക്ഷേത്രനട തുറക്കുന്നത്. ഇതിനു പിന്നാലെ നവീകരിച്ച് തിരികെയെത്തിച്ച ദ്വാരപാലക ശില്‍പ്പങ്ങളുമായി ബന്ധപ്പെട്ട പാളികള്‍ ഘടിപ്പിക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ സന്നിധാനത്ത് ഉണ്ടാകുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com