കേരളത്തിലെ ക്യാമ്പസുകളെ ലഹരി മാഫിയയിൽ നിന്ന് മോചിപ്പിക്കുക എന്നതാണ് ലക്ഷ്യം; വി.ഡി. സതീശൻ

കേരളത്തിലെ ക്യാമ്പസുകളെ രക്ഷിക്കാനുള്ള നേതൃത്വം കെ.എസ്.യു ഏറ്റെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കേരളത്തിലെ ക്യാമ്പസുകളെ ലഹരി മാഫിയയിൽ നിന്ന് മോചിപ്പിക്കുക എന്നതാണ് ലക്ഷ്യം; വി.ഡി. സതീശൻ
Published on

തിരുവനന്തപുരം: കേരളത്തിലെ ക്യാമ്പസുകളെ ലഹരി മാഫിയയിൽ നിന്ന് മോചിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും, അവരെ കൊലക്ക് കൊടുക്കാൻ അനുവദിക്കില്ലന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലഹരി മാഫിയകൾക്കെതിരെ ജനമനസുകളും സർക്കാർ സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിക്കുന്ന മെന്നാവശ്യപ്പെട്ട് കൊണ്ട് "രാസ ലഹരി മാഫിയക്കെതിരെ വിദ്യാർഥി മുന്നേറ്റം എന്ന മുദ്രാവാക്യം ഉയർത്തി കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ നയിക്കുന്ന "ക്യാമ്പസ് ജാഗരൻ യാത്ര" എന്ന സമാപന സമ്മളേനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിന് മുന്നിൽ വെച്ചാണ് സമാപന ചടങ്ങ് നടന്നത്.

കേരളം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ലഹരി മാഫിയകളുടെ ഉറവിടം കണ്ടെത്തി തകർക്കുകയാണ് വേണ്ടത്. കേരളത്തിലെ ക്യാമ്പസുകളെ രക്ഷിക്കാനുള്ള നേതൃത്വം കെ.എസ്.യു ഏറ്റെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

അതേ സമയം ക്യാമ്പസുകളിൽ ലഹരി മാഫിയ പിടിമുറുക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിക്കണമെന്ന് ജാഥാ ക്യാപ്റ്റനും കെ.എസ്.യു സംസ്ഥാന പ്രസിഡൻറുമായ അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com