accident

സ്കൂൾ വാഹനത്തിന്‍റെ മുൻചക്രം റോഡിലെ കുഴിയിൽ കുടുങ്ങി |Accident

മൂവാറ്റുപുഴ നഗരത്തിൽ കച്ചേരി താഴത്താണ് അപകടം ഉണ്ടായത്.
Published on

എറണാകുളം : സ്കൂൾ വാഹനത്തിന്‍റെ മുൻചക്രം റോഡിലെ കുഴിയിൽ കുടുങ്ങി. മൂവാറ്റുപുഴ നഗരത്തിൽ കച്ചേരി താഴത്താണ് അപകടം ഉണ്ടായത്.

വിദ്യാർത്ഥികളുമായി എത്തിയ വിമലഗിരി സ്കൂളിന്‍റെ ബസ്സാണ് കുഴിയിൽ വീണത്. പൊലീസും നാട്ടുകാരും കൃത്യസമയത്ത് ഇടപെട്ടതോടെ വലിയ ദുരന്തം ഒഴിവായി. കുട്ടികളെ മറ്റൊരു വാഹനത്തിൽ സ്കൂളിൽ എത്തിച്ചു.

Times Kerala
timeskerala.com