

കോട്ടയത്ത് മരം മുറിക്കുന്നതിനിടെ സ്ട്രോക്ക് വന്ന് മരത്തിൽ കുടുങ്ങിയയാളെ അഗ്നിശമന രക്ഷാസേന രക്ഷിച്ചു. അന്തിച്ചന്തയിലാണ് സംഭവം. കുമ്മണ്ണൂർ സ്വദേശിയായ ജലീലിലിനാണ് മരം മുറിക്കുന്നതിനിടെ സ്ട്രോക്ക് ഉണ്ടായത്. തുടർന്ന് സഹായിയായ മലയാലപ്പുഴ സ്വദേശി പ്രസാദ് ഇയാളെ മരത്തോട് ചേർത്ത് വച്ചു കെട്ടുകയും അഗ്നിശമന സേനയെ വിവരം അറിയിക്കുകയുമായിരുന്നു.
തുടർന്ന് പത്തനംതിട്ടയിൽ നിന്നും സംഭവ സ്ഥലത്ത് വന്ന അഗ്നിശമന സേന മരത്തിൽ കുടുങ്ങിയ ജലീലിനെ രക്ഷപ്പെടുത്തി താഴെ ഇറക്കി. ജലീലിനെ ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ സാബുവിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.