The Finance Department has issued an order increasing the DA of government employees

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു, ഉത്തരവിറക്കി ധനവകുപ്പ്: ഒക്ടോബറിലെ ശമ്പളത്തോടൊപ്പം ലഭിക്കും | DA

ജീവനക്കാരുടെ ക്ഷാമബത്ത 18 ശതമാനത്തിൽ നിന്ന് 22 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്
Published on

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡി.എ.) നാല് ശതമാനം ഉയർത്തിക്കൊണ്ടുള്ള ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ധനവകുപ്പ് ഉത്തരവിറക്കിയത്.(The Finance Department has issued an order increasing the DA of government employees)

ജീവനക്കാരുടെ ക്ഷാമബത്ത 18 ശതമാനത്തിൽ നിന്ന് 22 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. വർധിപ്പിച്ച ഡി.എ. ഒക്ടോബറിലെ ശമ്പളത്തോടൊപ്പം നൽകുമെന്നും ഉത്തരവിൽ പറയുന്നു.

അതേസമയം, സർക്കാർ ജീവനക്കാർ വളരെക്കാലമായി നേരിടുന്ന പ്രശ്നം ഡി.എ. കുടിശ്ശികയാണ്. നിലവിൽ അവർക്ക് 13 ശതമാനം ഡി.എ. കുടിശ്ശിക ഇപ്പോഴും ലഭിക്കാനുണ്ട്. ഈ വിഷയം സംഘടനകൾ അടക്കം ചൂണ്ടിക്കാണിക്കുന്നുണ്ട്.

അതേസമയം, ക്ഷേമ പെൻഷൻ വിതരണം നവംബർ മുതൽ ആരംഭിക്കും, കുടിശ്ശിക ഉൾപ്പെടെ 3600 രൂപ നൽകും. ഒരു മാസത്തെ കുടിശ്ശിക ഉൾപ്പെടെയുള്ള ക്ഷേമ പെൻഷൻ വിതരണം നവംബർ മാസം മുതൽ ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.

കഴിഞ്ഞ മാസത്തെ കുടിശ്ശിക ഉൾപ്പെടെ 3600 രൂപയാണ് ഈ മാസം വിതരണം ചെയ്യുക. നടപ്പാക്കാനാകുന്ന കാര്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചതെന്നും ഇത് 'ലോട്ടറി അടിച്ചിട്ട്' നടത്തിയ പ്രഖ്യാപനങ്ങളല്ലെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് കാര്യങ്ങളെ പോസിറ്റീവായി കാണണമെന്നും, ക്ഷേമ പദ്ധതികൾ തിരഞ്ഞെടുപ്പ് സ്റ്റണ്ടല്ലെന്നും പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പാക്കുമെന്ന് സർക്കാരിന് ആത്മവിശ്വാസമുണ്ടെന്നും കെ.എൻ. ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

Times Kerala
timeskerala.com