ലൈ​ബീ​രി​യൻ കപ്പലിലെ മുഴുവൻ ജീവനക്കാരെയും രക്ഷപെടുത്തി; തീരദേശ മേഖലകളിൽ ജാ​ഗ്രത നിർദേശം | Liberian ship

വി​ഴി​ഞ്ഞ​ത്തു നി​ന്ന് കൊ​ച്ചി​യി​ലേ​ക്കുള്ള യാത്രയിൽ കേ​ര​ളാ തീ​ര​ത്തു​നി​ന്ന് 30 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ വച്ചാണ് കപ്പൽ അപകടത്തിൽപെട്ടത്.
ship
Published on

കൊ​ച്ചി: അ​റ​ബി​ക്ക​ട​ലി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ലൈ​ബീ​രി​യൻ കപ്പലായ "എം.​എ​സ്‍.​സി എ​ൽ​സ-3 ഫീ​ഡ​ര്‍" ക​പ്പ​ലിലെ മുഴുവൻ ജീ​വ​ന​ക്കാ​രെയും ര​ക്ഷ​പ്പെ​ടു​ത്തി(Liberian ship). 400 ൽ അ​ധി​കം ക​ണ്ടെ​യ്ന​റു​ക​ളുള്ള കപ്പലിൽ 24 ജീ​വ​ന​ക്കാ​രാണ് ഉണ്ടായിരുന്നത്. ഇതിൽ 21 പേ​രെ​യും നേരത്തെ ര​ക്ഷ​പ്പെ​ടു​ത്തിയിരുന്നു. 3 പേരെ രക്ഷിക്കാനുള്ള ശ്രമം ഇപ്പോഴാണ് പൂർത്തിയായത്.

കോ​സ്റ്റു​കാ​ർ​ഡി​ന്‍റെ ക​പ്പ​ലു​ക​ളും ഡോ​ണി​യ​ർ വി​മാ​ന​ങ്ങ​ളും സംയുക്തമായാണ് ര​ക്ഷാ​പ്ര​വ​ര്‍​ത്തനം നടത്തിയത്. കപ്പലിനുള്ളിൽ ഒ​രു ജോ​ർ​ജി​യ​ൻ പൗ​ര​നും 2 യു​ക്രെ​യ്ൻ പൗ​ര​ന്മാ​രും 20 ഫി​ലി​പ്പൈ​ൻ പൗ​ര​ൻ​മാ​രും റ​ഷ്യ​ൻ പൗ​ര​നാ​യ ക്യാ​പ്റ്റ​നു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വി​ഴി​ഞ്ഞ​ത്തു നി​ന്ന് കൊ​ച്ചി​യി​ലേ​ക്കുള്ള യാത്രയിൽ കേ​ര​ളാ തീ​ര​ത്തു​നി​ന്ന് 30 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ വച്ചാണ് കപ്പൽ അപകടത്തിൽപെട്ടത്.

കപ്പലിനുള്ളിലെ ക​ണ്ടെ​യ്ന​റു​ക​ളിൽ മ​റൈ​ൻ ഗ്യാ​സ് ഓ​യിലായ ലോ ​സ​ള്‍​ഫ​ര്‍ ഫ്യൂ​വ​ൽ ഇ​ന്ധ​നങ്ങളാനുള്ളത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടർന്ന് സംസ്ഥാനത്ത എല്ലാ തീരദേശ മേഖലകളിലും ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചു. കടലിൽ വീണത് അപകടകരമായ വസ്തുവെന്നു കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com