
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ സംഘടിപ്പിച്ച "അടിയന്തരാവസ്ഥയുടെ 50 ആണ്ടുകൾ" എന്ന പരിപാടിയിൽ സംഘർഷം(Rajendra Vishwanath Arlekar). ശ്രീ പദ്മനാഭ സേവാസമിതി സംഘടിപ്പിച്ച പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രംവയ്ക്കുകയും ഗവർണർ പുഷ്പാർച്ചന നടത്തുകയും ചെയ്തു. ഇതിനെതിരെ എസ്എഫ്ഐയും കെഎസ്യുവും സർവകലാശാലയിൽ പ്രതിഷേധം തുടരുകയാണ്.
അതേസമയം പരിപാടിയിൽ പങ്കെടുത്ത ഗവർണർ അടിയന്തിരാവസ്ഥ ജനാധിപത്യത്തിലെ കറുത്ത ഏടാണെന്ന് അഭിപ്രായപ്പെട്ടു. ജനാധിപത്യം ഇന്ത്യക്കാർ പൊരുതി നേടിയതാണെന്നും അടിയന്തിരാവസ്ഥ ഇന്ദിരാഗാന്ധിയുടെ ക്രുരതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിരവധിപേർ ഈ കാലത്ത് രാജ്യം വിട്ടെന്നും ജനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതായതെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥകാലത്ത് രാജ്യത്തു നടന്നത് അതിക്രൂരമായ പ്രവർത്തനങ്ങളാണ്. ആർ.എസ്.എസ്സിനെ വർഗ്ഗീയമെന്ന് ആക്ഷേപിക്കരുത്. ആർ.എസ്.എസ് യഥാർത്ഥ രാജ്യസ്നേഹികൾ ആണ്. മാത്രമല്ല; അടിയന്തിരാവസ്ഥ കാലത്ത് സി.പി.ഐ.എമ്മും ജനസംഘവും ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടു എന്നും ഗവർണർ പറഞ്ഞു.