
തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജുമായി ആശാവർക്കർമാർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ സമരം കടുപ്പിക്കാൻ തീരുമാനം.
യാഥാര്‍ത്ഥ്യബോധ്യത്തോടെ ആശമാര്‍ പെരുമാറണമെന്ന് ചര്‍ച്ചയില്‍ മന്ത്രിആവശ്യപ്പെട്ടു. ആശമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് സ്വീകരിക്കാന്‍ കഴിയുന്ന എല്ലാ നടപടികളും സ്വീകരിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്.ഓണറേറിയം ഒറ്റയടിക്ക് മൂന്ന് ഇരട്ടി തുക കൂട്ടി നല്‍കാനാവില്ല. ജനാധിപത്യപരമായ സമീപനം വേണമെന്ന് സമരക്കാരോട് മന്ത്രി പറഞ്ഞു.
അതെ സമയം, ആശാപ്രവര്‍ത്തകര്‍ മുന്നോട്ട് വച്ച ഒരു ആവശ്യങ്ങളും അംഗീകരിച്ചില്ലെന്നും ഓണറേറിയം ഉള്‍പ്പെടെ ചര്‍ച്ച ചെയ്തില്ലെന്നും സമരക്കാര്‍ അറിയിച്ചു.ചര്‍ച്ചയ്ക്ക് പിന്നാലെ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിച്ച ആശ വര്‍ക്കര്‍മാര്‍ എംജി റോഡില്‍ പ്രകടനവും നടത്തി.