
ആലപ്പുഴ ചേര്‍ത്തലയില്‍ നവജാത ശിശുവിനെ കാണാതായ സംഭവത്തില്‍ കുഞ്ഞിനെ കോലപ്പെടുത്തിയതായി ആണ്‍ സുഹൃത്തിന്റെ മൊഴി. വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിനെ കുഴിച്ചുമൂടിയത് രതീഷിന്റെ വീട്ടിലാണെന്നും വെളിപ്പെടുത്തി. വിരലടയാള വിദഗ്ധര്‍ പോലിസ് സ്റ്റേഷനില്‍ എത്തി.
കഴിഞ്ഞ ശനിയാഴ്ച അതിരാവിലെയാണ് ചേര്‍ത്തല കെ വി എം ആശുപത്രിയില്‍ യുവതി പ്രസവിച്ചത്. പള്ളിപ്പുറം പഞ്ചായത്തില്‍ താമസിക്കുന്ന യുവതിയുടെ വീട്ടില്‍ ആശാ വര്‍ക്കര്‍ വരികയും തുടര്‍ന്ന് കുഞ്ഞിനെ അന്വേഷിച്ചപ്പോള്‍ തൃപ്പൂണിത്തുറയിലുള്ള മറ്റൊരാള്‍ക്ക് കുഞ്ഞിനെ വിറ്റെന്ന് യുവതി പറയുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വിവരം പുറത്തറിയുന്നത്. പിന്നീട് ആശുപത്രിയില്‍ സംഘടിപ്പിച്ച അന്വേഷണത്തില്‍ യുവതിയുടെ അഡ്മിഷന്‍ വിവരങ്ങള്‍ ലഭിക്കുകയും കുഞ്ഞിനെ പ്രസവിച്ചിട്ടുണ്ടെന്നും പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.