തിരുവനന്തപുരം : സമുദായ നേതാക്കളുമായി വ്യക്തിപരമായ തർക്കത്തിനില്ലെന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ നിലപാട്. സമുദായ സംഘടനകളുമായി സൗഹൃദത്തിൽ പോകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അത് ചർച്ച ചെയ്ത് പരിഹരിക്കും.(The differences in opinion will be resolved, says Sunny Joseph about issue regarding VD Satheesan)
വ്യക്തിപരമായ കടന്നാക്രമണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. കോൺഗ്രസിനെതിരെ എൻ.എസ്.എസ് ഒന്നും പറഞ്ഞിട്ടില്ല, അത് വ്യക്തിപരമായ ചില പരാമർശങ്ങൾ മാത്രമാണ്. സജി ചെറിയാനും എ.കെ. ബാലനും വർഗീയ രാഷ്ട്രീയം കളിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സണ്ണി ജോസഫ് ആരോപിച്ചു.
വി.ഡി. സതീശൻ 'ഇന്നലെ പൂത്ത തകര'യാണെന്ന് വെള്ളാപ്പള്ളി നടേശനും, സഭകളുടെ തിണ്ണ നിരങ്ങുന്ന ആളാണെന്ന് ജി. സുകുമാരൻ നായരും വിമർശിച്ചിരുന്നു.