‘എലപ്പുള്ളിയിൽ മദ്യനിർമാണശാല തുടങ്ങാനുള്ള തീരുമാനം നാടിനെ നാശത്തിലേക്ക് തള്ളിവിടും’; വിമർശിച്ച് മാർത്തോമ സഭ | Dr Theodosius Marthoma Metropolitan

‘എലപ്പുള്ളിയിൽ മദ്യനിർമാണശാല തുടങ്ങാനുള്ള തീരുമാനം നാടിനെ നാശത്തിലേക്ക് തള്ളിവിടും’; വിമർശിച്ച് മാർത്തോമ സഭ |  Dr Theodosius Marthoma Metropolitan
Updated on

പാലക്കാട് : എലപ്പുള്ളിയിൽ വൻകിട മദ്യനിർമാണശാല തുടങ്ങാനുള്ള സർക്കാർ നീക്കത്തിനെതിരെ മാർത്തോമ സഭ. എലപ്പുള്ളിയിൽ വൻകിട മദ്യനിർമാണശാല തുടങ്ങാനുള്ള സർക്കാർ തീരുമാനത്തെ മർത്തോമ സഭ അധ്യക്ഷൻ തുറന്നു വിമർശിച്ചു. സർക്കാരിന്റെ പ്രധാന വരുമാനം മദ്യവിൽപ്പനയാണെന്നും വിമർശനം. മദ്യനിർമാണശാല തുടങ്ങാനുള്ള തീരുമാനം നാടിനെ നാശത്തിലേക്ക് തള്ളിവിടുമെന്ന് സഭാ അധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത പറഞ്ഞു. ( Dr Theodosius Marthoma Metropolitan)

മാരാമൺ കൺവെൻഷൻ ഉദ്ഘാടന വേദിയിലായിരുന്നു സഭാ അധ്യക്ഷന്റെ സർക്കാർ വിരുദ്ധ പരാമർശം. വിവാദങ്ങൾ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി കേരളം മാറിയിരിക്കുന്നു എന്ന് പറഞ്ഞ മർത്തോമ സഭ അധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com