
കണ്ണൂർ: സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തു ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ജയിൽ അധികൃതർ(Govindachamy). 9 മാസമെടുത്ത് അറുത്തുമാറ്റിയ ഇരുമ്പഴികൾ പുറത്തിറങ്ങിയതിനു ശേഷം കെട്ടിവയ്ക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
ശേഷമാണ് ഇയാൾ അവിടം വിട്ടു പോകുന്നത്. ഒരു മണിക്ക് ശേഷം പുറത്തു കടന്ന പ്രതി നാലേകാല്‍വരെ ജയില്‍ വളപ്പിനുള്ളിലെ മരത്തിന് സമീപം ചിലവൊഴിക്കുന്നു. ശേഷമാണ് കണ്ണൂർ സെൻട്രൽ ജയിലിന്റെ വലിയ മതിൽ ചാടി കടന്ന് പുറത്തേക്ക് പോകുന്നത്.
മാസങ്ങളുടെ ആസൂത്രണമാണ് പ്രതി ഇതിനായി നടത്തിയത്. അതീവ സുരക്ഷാ മേഖലയായ ബ്ലോക്ക് 10 ലെ ബി സെല്ലിൽ നിന്നാണ് ഇയാൾ പുറത്തു കടന്നത്.