
വയനാട്: വയനാട്ടിൽ കടുവ പശുവിനെ കടിച്ചുകൊന്നു(Tiger). ചുണ്ടേല്‍ ആനപ്പാറയിലാണ് പശുവിനു നേരെ കടുവയുടെ ആക്രമണമുണ്ടായത്.
ആനപ്പാറ സ്വദേശിയായ ഈശ്വരന്റെ പശുവിനാണ് ആക്രമണത്തിൽ ജീവൻ നഷ്ടമായത്. ഈശ്വരൻ തന്റെ പശുവിനെ മേയാനായി കാടിനോട് ചേര്‍ന്ന പ്രദേശത്ത് വിട്ടിരിക്കുകയായിരുന്നു. സംഭവമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.