ചോദ്യം ചോദിക്കാൻ ആർജ്ജവമുള്ള തലമുറയാണ് നാടിന് ആവശ്യം: സ്പീക്കർ എ.എൻ ഷംസീർ

ചോദ്യം ചോദിക്കാൻ ആർജ്ജവമുള്ള തലമുറയാണ് നാടിന് ആവശ്യം: സ്പീക്കർ എ.എൻ ഷംസീർ
Published on

നിർമിത ബുദ്ധിയുടെ കാലത്ത് ചോദ്യം ചോദിക്കാൻ തയ്യാറാകുന്ന ആർജ്ജവമുള്ള തലമുറയാണ് നാടിന് ആവശ്യമെന്ന് സ്പീക്കർ എ.എൻ ഷംസീർ. അരുവിക്കര മണ്ഡലത്തിലെ തൊളിക്കോട് യുപി സ്കൂളിലും ആര്യനാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും പുതിയ മന്ദിരങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ മുഖഛായ തന്നെ മാറിയെന്നും കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ നിരവധി പുതിയ കെട്ടിടങ്ങൾ പൊതുവിദ്യാലയങ്ങളിൽ നിർമ്മിച്ചുവെന്നും സ്പീക്കർ പറഞ്ഞു.

മണ്ഡലത്തിൽ വിദ്യാഭ്യാസ മേഖലയിൽ മാത്രം 48 കോടി 67 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ നാലര വർഷത്തിൽ നടപ്പിലാക്കിയെന്നും എംഎൽഎ ഫണ്ടിൻ്റെ 30 ശതമാനം വിദ്യാഭ്യാസ മേഖലയിലാണ് ചിലവാക്കിയതെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ജി.സ്റ്റീഫൻ എംഎൽഎ പറഞ്ഞു. ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിനൊപ്പം പഠന നിലവാരം മെച്ചപ്പെടുത്തുന്ന നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

തൊളിക്കോട് യുപി സ്കൂളിൽ ഒരു കോടി 20 ലക്ഷം രൂപ ചെലവിലാണ് പുതിയ ബഹുനില മന്ദിരം നിർമ്മിച്ചത്. ആറ് ക്ലാസ്മുറികളും വരാന്തയും ഗോവണിയും സഹിതം മൂന്ന് നില നിർമ്മിക്കുന്നതിനുള്ള ഫൗണ്ടേഷൻ നൽകിയാണ് പുതിയ കെട്ടിടം പൂർത്തീകരിച്ചത്.

ആര്യനാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരു കോടി രൂപ ചെലവിലാണ് പുതിയ ലാബ് മന്ദിരം നിർമ്മിച്ചത്. രണ്ട് വീതം ഫിസിക്സ്, കെമിസ്ട്രി ലാബുകളും ഒരു ബയോളജി ലാബും അടങ്ങുന്നതാണ് പുതിയ മന്ദിരം.

ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ്.സുനിത, എ .മിനി, പഞ്ചായത്ത് പ്രസിഡൻ്റുമാരായ വി.വിജുമോഹൻ, വി. ജെ സുരേഷ്, മറ്റ് ത്രിതല പഞ്ചായത്ത് അംഗങ്ങൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com