അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് സഹ സംവിധായിക; സംവിധായകനും സുഹൃത്തിനുമെതിരെ കേസെടുത്തു

അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് സഹ സംവിധായിക; സംവിധായകനും സുഹൃത്തിനുമെതിരെ കേസെടുത്തു

Published on

കൊച്ചി ∙ സഹസംവിധായികയെ പീഡിപ്പിച്ചെന്ന കേസിൽ സംവിധായകനും സുഹൃത്തിനുമെതിരെ പോലീസ് കേസെടുത്തു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും വിവാഹ വാഗ്ദാനം നൽകിയും പീഡിപ്പിച്ചെന്നാണ് സംവിധായകനും സുഹൃത്തിനുമെതിരെയുള്ള കേസ്.

അഡ്‌ജസ്റ്റ്‌മെന്റിന് തയാറാകണമെന്ന് സംവിധായകൻ ആവശ്യപ്പെട്ടതായും സുഹൃത്ത് രണ്ടു തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് യുവതിയുടെ പരാതി. മാവേലിക്കര സ്വദേശിനിയായ സഹ സംവിധായിക ചില സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. മരട് പൊലീസാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് പ്രത്യേക അന്വേഷണസംഘം ഏറ്റെടുക്കുമെന്നാണ് വിവരം.

Times Kerala
timeskerala.com