തിരുവനന്തപുരം: ജീവനക്കാർ തനിക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ നിഷേധിച്ച് ദിയ കൃഷ്ണ. ജീവനക്കാർക്കെതിരെ നിരവധി ഉപഭോക്താക്കൾ പരാതി നൽകിയിട്ടുണ്ടെന്നും തട്ടിക്കൊണ്ടുപോയെന്ന വാദം തെറ്റാണെന്നും ദിയ കൃഷ്ണ പറഞ്ഞു.
"എല്ലാ ദിവസവും പണം പിൻവലിച്ച് എനിക്ക് തരുമെന്ന് അവർ പറഞ്ഞല്ലോ, അതിന് തെളിവ് എവിടെ? അവർ ഏത് എടിഎമ്മിൽ നിന്ന് പിൻവലിച്ചു? അതിനു തെളിവ് എവിടെ?" - ദിയ ചോദിച്ചു. ജീവനക്കാർ മാധ്യമങ്ങളോടു പ്രതികരിച്ചതിനു പിന്നാലെയാണ് ദിയയുടെ പ്രതികരണം.