'മുഖ്യമന്ത്രിയുടെ മുഖം വികൃതമായി': 'സ്ത്രീലമ്പടൻ' പരാമർശത്തിൽ KC വേണുഗോപാൽ | CM

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മന്ത്രി വി. ശിവൻകുട്ടി വിമർശനം ഉയർത്തി
'മുഖ്യമന്ത്രിയുടെ മുഖം വികൃതമായി': 'സ്ത്രീലമ്പടൻ' പരാമർശത്തിൽ KC വേണുഗോപാൽ | CM
Updated on

തിരുവനന്തപുരം: 'സ്ത്രീലമ്പടൻ' പരാമർശത്തെ ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസ് നേതാക്കളും തമ്മിലുള്ള വാക്പോര് തുടരുന്നു. കോൺഗ്രസിനെതിരായ ഈ പരാമർശം മുഖ്യമന്ത്രിയെ സ്വയം പ്രതിരോധത്തിലാക്കിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വിമർശിച്ചു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിനെതിരെ അതിരൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും രംഗത്തെത്തി.( The Chief Minister's face has become distorted, KC Venugopal on CMs controversial remark)

"മുഖ്യമന്ത്രിയുടെ മുഖം വികൃതമായി. ആരാണ് ഈ ഉപദേശങ്ങൾ നൽകുന്നത്? മുഖ്യമന്ത്രി ആക്രമിച്ചാൽ കോൺഗ്രസ് ഭയക്കില്ല." സി.പി.എമ്മിനെക്കുറിച്ച് വിലയിരുത്താനുള്ള ഒന്നായി മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന മാറി, കെ സി വേണുഗോപാൽ പറഞ്ഞു.

"രാഹുൽ വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് ക്ലിയർ ആണ്. രാഹുലിനെ സ്വീകരിച്ചവരിൽ കോൺഗ്രസ് പ്രവർത്തകരില്ല. രണ്ട് കോടി ആളുകളിൽ ഒന്നോ രണ്ടോ കോൺഗ്രസ് പ്രവർത്തകരുണ്ടായെന്നു പറഞ്ഞ് പൊതുവായി കാണാൻ കഴിയില്ല." 14 ഡിസിസി പ്രസിഡന്റുമാരുമായി സംസാരിച്ചുവെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായ വിധിയെഴുത്ത് ഉണ്ടാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് മന്ത്രി വി. ശിവൻകുട്ടി നടത്തിയത്. ഒളിവില്‍ നിന്നും പുറത്ത് വന്ന രാഹുലിന് കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകിയെന്നും, അതാണ് കോൺഗ്രസിന്റെ സംസ്കാരമെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി 'സ്ത്രീലമ്പടൻ' എന്ന പദപ്രയോഗം സഹികെട്ട് ഉപയോഗിച്ചതാണ്. "സ്ത്രീലമ്പടന്മാർക്ക് പകരം വെക്കാനുള്ള വാക്ക് പിന്നെ എന്താണ്? അങ്ങനെയുള്ള എത്ര പാരമ്പര്യമാണ് കോൺഗ്രസിനുള്ളത്." യൂസ് ആൻഡ് ത്രോ സംസ്കാരത്തിന്റെ ഉടമകളായി ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ മാറിയെന്നും ശിവൻകുട്ടി പ്രതികരിച്ചു. "മുഖ്യമന്ത്രിയെ കൂടുതൽ പ്രകോപിപ്പിച്ചാൽ ഓരോ കാര്യങ്ങളും ഒന്നൊന്നായി പറയും. അതിനുള്ള അവസരം ഉണ്ടാക്കാതിരിക്കുകയായിരിക്കും കോൺഗ്രസിന് നല്ലത്" എന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

Related Stories

No stories found.
Times Kerala
timeskerala.com