
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുഖ്യമന്ത്രി ആർഎസ്എസിൻ്റെ ഏജൻ്റാണെന്നും, എന്തിനാണ് ഒളിച്ചു കളിക്കുന്നതെന്നും മുരളീധരൻ വിമർശിച്ചു. തൃശൂർ പൂരം കലക്കലിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ കോൺഗ്രസ് സമരം ചെയ്യുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
'സംസ്ഥാനത്തെ പറ്റി ഡിജിപിക്ക് ഒന്നും അറിയില്ല. തലസ്ഥാനത്ത് ഗുണ്ടാസംഘങ്ങൾ അഴിഞ്ഞാടുമ്പോളും അജിത് കുമാർ വിലസുമ്പോളും മിണ്ടാതിരുന്നയാളാണ് ഡിജിപി. കാരണം മിണ്ടിയാൽ അദ്ദേഹത്തിൻ്റെ സ്ഥാനം തെറിക്കും.'- മുരളീധരൻ പറഞ്ഞു.