രാഷ്ട്രപതി പങ്കെടുത്ത ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വിട്ടുനിന്നത് ദളിത് സമൂഹത്തോടുള്ള അവഹേളനം ; വി മുരളീധരന്‍ |v muraleedharan

രാഷ്‌ട്രപതിയുടെ കേരളത്തിലെ സന്ദർശനം മുന്‍കൂട്ടി തീരുമാനിച്ചതാണ്.
v muraleedharan
Published on

തിരുവനന്തപുരം : രാജ് ഭവനിൽ മുന്‍ രാഷ്‌ട്രപതി കെ.ആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വിട്ടുനിന്നതിനെ മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ രൂക്ഷമായി വിമർശിച്ചു.

തിരുവനന്തപുരത്തുണ്ടായിട്ടും വിഡി സതീശന്‍ ചടങ്ങില്‍ പങ്കെടുക്കാത്തത് ദളിത് സമൂഹത്തോടുള്ള അധിക്ഷേപമാണ്. ചടങ്ങിലെ ഇരുവരുടേയും അസാന്നിധ്യം മുന്‍ രാഷ്‌ട്രപതിയോടും ഇപ്പോഴത്തെ രാഷ്‌ട്രപതിയോടുമുള്ള അനാദരവ് മാത്രമല്ല ദളിത് സമൂഹത്തോടുള്ള അവഹേളനവുമാണ്.

രാഷ്‌ട്രപതിയുടെ കേരളത്തിലെ സന്ദർശനം മുന്‍കൂട്ടി തീരുമാനിച്ചതാണ്. അതിനാല്‍ത്തന്നെ വിദേശയാത്രയുടെ സമയം മാറ്റാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുമായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തിരുവനന്തപുരത്ത് ഉണ്ടായിട്ടും, ക്ഷണമുണ്ടായിട്ടും പങ്കെടുക്കാതിരുന്നത് ബോധപൂര്‍വാണ്.

കോൺഗ്രസ് പിന്നാക്കവിഭാഗത്തിന് എന്നും എതിരാണ്. സോണിയാഗാന്ധി ദ്രൗപതി മുർമുവിനെ അവഹേളിച്ചത് രാജ്യം മറന്നിട്ടില്ല. ദളിത് സമൂഹത്തില്‍ നിന്ന് രാജ്യത്തെ പ്രഥമപൗരന്‍മാരായവരോടുള്ള അവജ്ഞയാണോ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും നിലപാടിന് പിന്നിലെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com