

പാലക്കാട്: മണ്ണാർക്കാട്ടെ ഇറച്ചിക്കടയിൽ വിൽപ്പനക്കെത്തിച്ച കോഴിക്ക് നാലു കാല്. മണ്ണാർക്കാട്ടെ അലിഫ് ചിക്കൻസ്റ്റാളിൽ വിൽപ്പനക്കെത്തിച്ച കോഴിക്കാണ് നാലു കാലുള്ളതായി കടയുടമയുടെ ശ്രദ്ധയിൽപെട്ടത്. കോഴിയെ കാണാൻ ആളുകൾക്ക് കൗതുകം കൂടിവന്നതോടെ ഇതിനെ വളർത്താൻ കടയുടമ തീരുമാനിച്ചു.
രണ്ട് ദിവസം മുമ്പ് ഫാമിൽ നിന്ന് ഇറച്ചിക്കോഴികളെ കടയിലെത്തിച്ചിരുന്നു. ഇതിലൊന്നിനാണ് നാലു കാല്. സാധാരണയുള്ള രണ്ടു കാലുകളും പിൻവശത്തായി രണ്ടു കാലുകളുമാണ് കോഴിക്കുള്ളത്. ഈ അധിക കാലുകൾ പിറകിൽ തൂങ്ങിക്കിടക്കുകയാണ്. നാലുകാലുള്ള കോഴിക്ക് പലരും മോഹവിലയിട്ടു. എന്നാൽ, കോഴിയെ വിൽക്കേണ്ടെന്നും വളർത്താമെന്നുമാണ് കടയുടമകളായ ഷുക്കൂറും റിഷാദും തീരുമാനിച്ചത്.