

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെയും, പിന്നാലെ അദ്ദേഹത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ കെ.പി.സി.സി.യുടെ നടപടിയെയും സ്വാഗതം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. രണ്ട് തീരുമാനങ്ങളും പൊതുസമൂഹത്തിന് സന്തോഷം നൽകുന്നതാണെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു.(The chapter called Rahul has been closed, says K Muraleedharan)
"രാഹുൽ എന്ന ചാപ്റ്റർ ക്ലോസ് ചെയ്തു. രാഹുലിനായി പാർട്ടിയിൽ ഇനി ആരും വാദിക്കരുത്. രാഹുലിന്റെ ഒരു തിരുത്തലും ഇനി കോൺഗ്രസ് പാർട്ടിക്ക് ആവശ്യമില്ല. രാഹുലിനെ പാർട്ടിക്ക് ആവശ്യമില്ല." ധാർമികതയുണ്ടെങ്കിൽ രാഹുൽ എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. "ധാർമികത എന്ന് പറയുന്നില്ല. ധാർമികതയുള്ള പ്രവർത്തിയല്ലല്ലോ അയാൾ ഇത്രയും നാൾ ചെയ്തുകൊണ്ടിരുന്നത്. പൊതുരംഗത്ത് പുലർത്തേണ്ട മാന്യത പുലർത്തിയില്ല."
ഒളിച്ചിരിക്കുന്നവരെ പുറത്ത് കൊണ്ടുവരേണ്ടത് കേരള പോലീസാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. സൈബർ ആക്രമണങ്ങളെ ഭയപ്പെടുന്നില്ല. "കൂലി തല്ലുകാരെ ആരു പേടിക്കാനാണ്" എന്നും അദ്ദേഹം പ്രതികരിച്ചു.