'അനാവശ്യ കാര്യങ്ങൾ സഭയിൽ പറയരുത്, ചെയറിനോട് വിനയത്തോടെ പെരുമാറണം': നിയമസഭയിൽ സ്പീക്കർ - MLA പോര്; 'പറയാനുള്ളത് പറയുമെന്ന്' PP ചിത്തരഞ്ജൻ | Legislative Assembly

സഭയിൽ നാടകീയ രംഗങ്ങൾ
'അനാവശ്യ കാര്യങ്ങൾ സഭയിൽ പറയരുത്, ചെയറിനോട് വിനയത്തോടെ പെരുമാറണം':  നിയമസഭയിൽ സ്പീക്കർ - MLA പോര്; 'പറയാനുള്ളത് പറയുമെന്ന്' PP ചിത്തരഞ്ജൻ | Legislative Assembly
Updated on

തിരുവനന്തപുരം: നിയമസഭയിൽ ചോദ്യോത്തര വേളയ്ക്കിടെ സ്പീക്കർ എ.എൻ. ഷംസീറും പി.പി. ചിത്തരഞ്ജൻ എംഎൽഎയും തമ്മിൽ രൂക്ഷമായ വാഗ്വാദം. അനുവദിച്ച ചോദ്യത്തിലേക്ക് കടക്കാതെ മറ്റ് കാര്യങ്ങൾ സംസാരിച്ച എംഎൽഎയുടെ നടപടിയാണ് സ്പീക്കറെ ചൊടിപ്പിച്ചത്.(The chair should be treated with courtesy, Speaker - MLA fight in the Legislative Assembly)

അനാവശ്യ കാര്യങ്ങൾ സഭയിൽ പറയരുതെന്നും ഉടൻ ചോദ്യത്തിലേക്ക് കടക്കണമെന്നും സ്പീക്കർ കർശന നിർദ്ദേശം നൽകി. സ്പീക്കറുടെ ശാസനയ്ക്ക് വഴങ്ങാതെ, തനിക്ക് പറയാനുള്ളത് പറയുക തന്നെ ചെയ്യുമെന്ന് ചിത്തരഞ്ജൻ തിരിച്ചടിച്ചു.

ഇതോടെ ക്ഷോഭിച്ച സ്പീക്കർ, സഭയിലെ ഉന്നത പദവിയായ ചെയറിനോട് വിനയത്തോടെ പെരുമാറണമെന്നും സഭാ മര്യാദകൾ ലംഘിക്കരുതെന്നും ഓർമ്മിപ്പിച്ചു. മുതിർന്ന അംഗങ്ങൾ ഇടപെട്ടാണ് പിന്നീട് രംഗം ശാന്തമാക്കിയത്.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ വ്യക്തിപരമായി അധിക്ഷേപിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വി. ജോയ് എംഎൽഎ അവകാശ ലംഘന നോട്ടീസ് നൽകി. സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിനിടെ വി.ഡി. സതീശൻ നടത്തിയ പരാമർശങ്ങളാണ് നോട്ടീസിന് ആധാരം.

Related Stories

No stories found.
Times Kerala
timeskerala.com