സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നുവെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം അടിസ്ഥാനരഹിതം ; മന്ത്രി വി. ശിവന്‍കുട്ടി |Minister v sivankutty

കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്
v shivankutty
Published on

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്ന എന്ന കേന്ദ്രസര്‍ക്കാര്‍ വാദം പച്ചക്കള്ളമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി കേരളത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ പോലും അടച്ചുപൂട്ടിയിട്ടില്ലെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്....

കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നു എന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം അടിസ്ഥാനരഹിതമാണ്. ഇത് കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി കേരളത്തില്‍ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ പോലും അടച്ചുപൂട്ടിയിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ കണക്കുകള്‍ 1992-ല്‍ ഡി.പി.ഇ.പി. പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മള്‍ട്ടി ഗ്രേഡ് ലേണിംഗ് സെന്ററുകളുമായി (MGLC) ബന്ധപ്പെട്ടതാണ്.

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം (RTE) നിലവില്‍ വന്നപ്പോള്‍ ഇവ സ്‌കൂളുകളായി തുടരാന്‍ സാധിക്കുമായിരുന്നില്ല. അതുകൊണ്ടാണ് ഈ സെന്ററുകള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കിയത്. അവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് അടുത്തുള്ള സ്‌കൂളുകളിലേക്ക് സൗജന്യ യാത്രാസൗകര്യമടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.

ഏതെങ്കിലും ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അടച്ചുപൂട്ടിയതായി തെളിയിക്കാന്‍ സാധിക്കുമോ? കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനുള്ള ഇത്തരം ശ്രമങ്ങള്‍ മന:പൂര്‍വം ആണെന്ന് പറയാതെ വയ്യ.

Related Stories

No stories found.
Times Kerala
timeskerala.com