
ചൂരൽമല ദുരന്തത്തിൽ സംസ്ഥാനത്തിന് ഇതുവരെ ഒരു സഹായവും അനുവദിക്കാത്ത നരേന്ദ്രമോദിയും കേന്ദ്രസർക്കാരും മൂന്നര കോടി മലയാളികളെ അപമാനിക്കുകയാണെന്ന് ഇ.പി. ജയരാജൻ. ചൂരൽമല ദുരന്തത്തിൽ കേരളത്തിന് ഇനിയും സഹായമനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് നടത്തിയ പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തോട് മോദിക്ക് അസഹിഷ്ണുതയാണെന്നും സംസ്ഥാന സർക്കാർ വയനാടിന് വേണ്ടി സാധ്യമായതെല്ലാം ചെയ്തെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി. ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളും കേരളത്തിനെതിരെ കള്ളപ്രചാരണം നടത്തിയിരുന്നു.