
കോട്ടയം: മിനിലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭാര്യയ്ക്കും മകനും പരിക്കേറ്റു(car). വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയുണ്ടായ അപകടത്തിൽ വനജ രാജേന്ദ്രൻ (65), മകൻ സന്ദീപ് രാജേന്ദ്രൻ (42) എന്നിവർക്കാണ് പരിക്കേറ്റത്.
തലയോലപ്പറമ്പ് വടകര തോട്ടം ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് പരിക്കേറ്റ ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.