
തിരുവനന്തപുരം: കാട്ടാക്കടയിൽ പോത്ത് വിരണ്ടോടി(Buffalo). കശാപ്പിന് എത്തിച്ച പോത്താണ് വിരണ്ടോടിയത്. ചെമ്പൂര് സ്വദേശി അബുവിന്റേതാണ് പോത്ത്.
ഇയാൾ രണ്ടു ദിവസം മുൻപാണ് പോത്തിനെ വാങ്ങിയത്. വിരണ്ടോടിയ പോത്ത് രണ്ടുപേരെ കുത്തി പരിക്കേൽപ്പിച്ചു. മഞ്ചന്‍കോട് സ്വദേശി അഗസ്റ്റിന്, നുള്ളിയോട് സ്വദേശി വേണു, രാജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒടുവിൽ നാട്ടുകാരും അഗ്നി രക്ഷ സേനയും ചേർന്നാണ് പോത്തിനെ പിടികൂടിയത്.