
തൃശൂര്‍: കൊടുങ്ങല്ലൂരിലെ കാഞ്ഞിരപ്പുഴയില്‍ വഞ്ചി മറഞ്ഞ് രണ്ട് പേരെ കാണാതായി(boat overturned). മണല്‍ വാരുന്നതിനിടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് വഞ്ചി മറഞ്ഞത്.
ഓട്ടറാട്ട് പ്രദീപ്, പാലയ്ക്കപറമ്പില്‍ സന്തോഷ് എന്നിവരെയാണ് കാണാതായത്. അപകട സമയത്ത് 4 പേരാണ് വഞ്ചിയിൽ ഉണ്ടായിരുന്നത്. വഞ്ചിയിലുണ്ടായിരുന്ന മറ്റ് രണ്ട് പേര് നീന്തി രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് സംഭവം നടന്നത്. കാണാതായവർക്കായി പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്.