
പാലക്കാട്: പരാജയ ഭീതിയിൽ യുഡിഎഫ് പാലക്കാട് അക്രമം അഴിച്ചു വിടുകയാണെന്ന് എൽഡിഎഫ് സ്ഥാനാർഥി ഡോ.പി.സരിൻ (P. Sarin). അവസാന നിമിഷം സഹതാപ തരംഗം സൃഷ്ടിച്ച് വോട്ട് നേടാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്നും അതിന് വേണ്ടി മനപൂര്‍വം സൃഷ്ടിച്ച സംഘര്‍ഷമാണ് വെണ്ണക്കര ബൂത്തിലേതെന്നും അദ്ദേഹം പറഞ്ഞു.
എങ്ങനെയും വോട്ട് ലഭിച്ചാല്‍ മതി എന്നാണ് യുഡിഎഫിന്. ബൂത്തുകളില്‍ ചീഫ് ഇലക്ഷന് ഓഫീസര്‍ക്കും സ്ഥാനാര്‍ഥിക്കും പോകാം. അതിനാണ് പാസുള്ളത്. എന്നാല്‍ അവിടെ പരിവാരങ്ങളുമായി പോകാന്‍ അനുമതിയില്ല. ഇത് കന്നഡ സിനിമയൊന്നുമല്ലെന്നും സരിന് പറഞ്ഞു. അതേസമയം , പഞ്ചായത്തുകളിൽ എൽഡിഎഫ് മികച്ച മുന്നേറ്റം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.