തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് പറയാതിരിക്കാനാണ് പ്രഖ്യാപനങ്ങള്‍ ബജറ്റിലല്ലാതെ ഇപ്പോള്‍ പറയുന്നത് ; ധനമന്ത്രി ബാലഗോപാല്‍ |KN Balagopal

സര്‍ക്കാര്‍ നല്ല ആത്മവിശ്വാസത്തോടെ തന്നെയാണ് ഇക്കാര്യങ്ങളെ കാണുന്നത്.
K N Balagopal
Published on

തിരുവനന്തപുരം: ക്ഷേമ പെന്‍ഷനില്‍ അടക്കമുള്ള വര്‍ധന അധിക ബാധ്യതയുണ്ടാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.പക്ഷെ സര്‍ക്കാര്‍ നല്ല ആത്മവിശ്വാസത്തോടെ തന്നെയാണ് ഇക്കാര്യങ്ങളെ കാണുന്നത്. ഈ തീരുമാനങ്ങള്‍ക്ക് വലിയ പണച്ചിലവുണ്ടെങ്കിലും നടപ്പിലാക്കുന്ന കാര്യത്തില്‍ വ്യക്തമായ പ്ലാനിങ്ങുണ്ടെന്ന് മന്ത്രി പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്ത് വലിയ വെട്ടിക്കുറയ്ക്കല്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുകയാണ്.സര്‍ക്കാരിന് ഇനിയും കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതിനുള്ള സാവകാശമുണ്ട്. കൊവിഡും പ്രളയവും മറികടന്നതാണ്. ആ വിശ്വാസത്തോടെയാണ് മുന്നോട്ടുപോകുന്നു.

എല്‍ഡിഎഫ് പ്രകടന പത്രികയിലുള്ള കാര്യങ്ങള്‍ തന്നെയാണ് നടപ്പിലാക്കുന്നത്. ബഡ്ജറ്റില്‍ ഉള്‍പ്പെടുത്താതെ ഇപ്പോള്‍ പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് പറയാതിരിക്കാന്‍ വേണ്ടിയാണ്. കൂടാതെ തീരുമാനങ്ങളെല്ലാം നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com