
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബിയുടെ തകരാറുകൾ പരിഹരിക്കാൻ എത്തിയ വിദഗ്ധ സംഘത്തിന്റെ ട്രാൻസ്പോർട്ട് വിമാനമായ എയർബസ് 400 ബ്രിട്ടനിലേക്ക് മടങ്ങി(fighter jet). ജൂൺ 14 നാണ് ഇന്ധന കുറവ് മൂലം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫൈറ്റർ ജെറ്റ് വിമാനം അടിയന്തിര ലാൻഡിംഗ് നടത്തിയത്.
ദിവസങ്ങളായി വിമാനത്തിൽ തുടർന്ന 10 അംഗ ക്രൂവും ട്രാൻസ്പോർട്ട് വിമാനത്തിൽ മടങ്ങി പോയി. വിമാന പരിശോധനയ്ക്കും അറ്റകുറ്റ പണിക്കുമായി എത്തിയ 17 അംഗസംഘം തിരുവനന്തപുരത്ത് തുടരുകയാണ്. വിമാനത്തിന്റെ തകരാർ പരിഹരിക്കാനായില്ലെങ്കിൽ വിമാനം എയർ ലിഫ്റ്റ് ചെയ്യാനുള്ള നടപടികൾ നോക്കുമെന്ന് അധികൃതർ അറിയിച്ചു.