'ഇന്ത്യയെ വിജ്ഞാന സൂപ്പർ പവറാക്കുകയാണ് NEPയുടെ ലക്ഷ്യം': പിഎം ശ്രീ വിവാദത്തിനിടെ രാഷ്ട്രപതി, കൊച്ചിയിലെ പരിപാടിയിൽ നിന്ന് മേയറെ ഒഴിവാക്കിയതിൽ പ്രതിഷേധം | NEP

രാഷ്ട്രപതി ദ്രൗപദി മുർമു അൽപസമയത്തിനകം നെടുമ്പാശ്ശേരിയിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങും.
'ഇന്ത്യയെ വിജ്ഞാന സൂപ്പർ പവറാക്കുകയാണ് NEPയുടെ ലക്ഷ്യം': പിഎം ശ്രീ വിവാദത്തിനിടെ രാഷ്ട്രപതി, കൊച്ചിയിലെ പരിപാടിയിൽ നിന്ന് മേയറെ ഒഴിവാക്കിയതിൽ പ്രതിഷേധം | NEP
Published on

കൊച്ചി: പിഎം ശ്രീ പദ്ധതി സംബന്ധിച്ച വിവാദങ്ങൾ സംസ്ഥാനത്ത് ശക്തമായി തുടരുന്നതിനിടെ, ദേശീയ വിദ്യാഭ്യാസ നയത്തെ (എൻഇപി) പുകഴ്ത്തി രാഷ്ട്രപതി ദ്രൗപദി മുർമു. ഇന്ത്യയെ വിജ്ഞാന രംഗത്തെ സൂപ്പർ പവറാക്കുകയാണ് എൻഇപിയുടെ ഉദ്ദേശലക്ഷ്യമെന്ന് കൊച്ചി സെന്റ് തെരേസാസ് കോളേജ് ശതാബ്ദി ആഘോഷത്തിൽ സംസാരിക്കവെ രാഷ്ട്രപതി പറഞ്ഞു.(The aim of NEP is to make India a knowledge superpower, President amid PM SHRI controversy)

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ലോഗോ ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് കൈമാറി പ്രകാശനം ചെയ്തു. ധീരതയോടെയും വ്യക്തതയോടെയും ജീവിതത്തിലെ തീരുമാനങ്ങൾ എടുക്കണമെന്ന് പെൺകുട്ടികളോട് രാഷ്ട്രപതി ആഹ്വാനം ചെയ്തു. സ്ത്രീകളാൽ നയിക്കപ്പെടുന്ന സമൂഹം കൂടുതൽ മാനുഷിക മൂല്യങ്ങളും മികവുമുള്ള സമൂഹമാകുമെന്നും അവർ പറഞ്ഞു.

നാലുദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കിയ രാഷ്ട്രപതി ദ്രൗപദി മുർമു അൽപസമയത്തിനകം നെടുമ്പാശ്ശേരിയിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങും.

പരിപാടിയിൽ നിന്ന് മേയറെ ഒഴിവാക്കി

കൊച്ചിയിൽ നടക്കുന്ന രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുത്ത സെന്റ് തെരേസാസ് കോളേജ് ശതാബ്ദി ആഘോഷ പരിപാടിയിൽ നിന്ന് കൊച്ചി മേയർ എം. അനിൽകുമാറിനെ ഒഴിവാക്കിയതായി പരാതി. പരിപാടിക്ക് തന്നെ ക്ഷണിച്ചില്ലെന്നും, രാഷ്ട്രപതിയുടെ ഓഫീസ് ഒഴിവാക്കിയെന്ന വിശദീകരണമാണ് കോളേജ് അധികൃതരിൽ നിന്ന് ലഭിച്ചതെന്നും മേയർ പറഞ്ഞു.

പ്രതിഷേധ സൂചകമായി വിട്ടുനിന്നു

പരിപാടിയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച മേയർ, പിന്നീട് നാവികസേന ആസ്ഥാനത്ത് രാഷ്ട്രപതിക്ക് നൽകിയ സ്വീകരണ ചടങ്ങിൽ നിന്ന് വിട്ടുനിന്നു.

കൊച്ചി നഗരത്തിൽ നടക്കുന്ന രാഷ്ട്രപതിയുടെ പരിപാടിയിൽ തന്നെ ക്ഷണിക്കാത്തത് സാമാന്യ മര്യാദകളുടെ ലംഘനമാണെന്ന് മേയർ എം. അനിൽകുമാർ പ്രതികരിച്ചു. രാഷ്ട്രപതിയുടെ ഓഫീസ് ഒഴിവാക്കി എന്നാണ് കോളേജ് അധികൃതർ അറിയിച്ചത്.

ഇത് കൊച്ചി നഗരത്തോടുള്ള അനാദരവാണ്. ഇത് ആദ്യത്തെ സംഭവമല്ലെന്നും മുൻപും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇൻകം ടാക്സ് ഓഫീസ് ഉദ്ഘാടന വേളയിലും ക്ഷണം ലഭിച്ചിരുന്നില്ല. കേന്ദ്ര സർക്കാരിന്റെ തദ്ദേശസ്ഥാപനങ്ങളോടുള്ള അവഗണനയാണ് ഇതിൽ കാണുന്നതെന്നും മേയർ എം. അനിൽകുമാർ വ്യക്തമാക്കി.

കടുത്ത അമർഷവുമായി സിപിഐ

കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചതിൽ ഭരണമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐ കടുത്ത അമർഷത്തിലാണ്. ബിനോയ് വിശ്വം ഉൾപ്പെടെയുള്ള പ്രധാന നേതാക്കളെല്ലാം പരസ്യമായി പ്രതിഷേധം പങ്കുവെച്ചു. നിർണായക സിപിഐ സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്ത് ചേരുകയാണ്. 'ഇടത് മുന്നണി പോകേണ്ട വഴി ഇതല്ല' എന്ന് സെക്രട്ടേറിയറ്റ് തുടങ്ങും മുൻപ് ബിനോയ് വിശ്വം പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com