കോടതിയിലെത്തി നടി; രഞ്ജിത്തിനെതിരായ പരാതിയിൽ രഹസ്യ മൊഴിയെടുത്തു

കോടതിയിലെത്തി നടി; രഞ്ജിത്തിനെതിരായ പരാതിയിൽ രഹസ്യ മൊഴിയെടുത്തു
Published on

കൊൽക്കത്ത: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസിൽ പരാതിക്കാരിയായ ബംഗാളി നടിയുടെ രഹസ്യമൊഴി എടുത്തു.എറണാകുളം സിജെഎം കോടതിയാണ് നടിയുടെ രഹസ്യമൊഴി ഓൺലൈനായി രേഖപ്പെടുത്തിയത്. കൊൽക്കത്ത ആലിപ്പൂർ കോടതിയിലായിരുന്നു നടപടികൾ. ഉച്ചയ്ക്ക് രണ്ടരമണിക്ക് ആരംഭിച്ച മൊഴി എടുക്കൽ രണ്ട് മണിക്കൂർ നീണ്ടുനിന്നു.

കൊച്ചിയിൽ എത്തി മൊഴി നൽകാൻ ബുദ്ധിമുട്ടാണെന്ന് പരാതിക്കാരി അറിയിച്ചതോടെയാണ് രേഖകൾ അന്വേഷണ സംഘം കൊൽക്കത്തയിലെ കോടതിയിലേക്ക് അയച്ച് നടപടികൾ പൂർത്തിയാക്കിയത്. രഞ്ജിത്തിനെതിരായ കേസിൽ രണ്ടാഴ്ചയ്ക്കുള്ളിൽ കുറ്റപത്രം നൽകാനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം. സംവിധായകന്‍ രഞ്ജിത്തിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 354-ാം വകുപ്പ് പ്രകാരമാണ് കേസ്.

Related Stories

No stories found.
Times Kerala
timeskerala.com