
കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയ പ്രതി പിടിയിൽ. ബിഹാര്‍ സ്വദേശി മുഹമ്മദ് മിനാറുല്‍ ഹഖിനെ (24) യാണ് പോലീസ് പിടികൂടിയത്.
കേസ് അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക ടീം നേപ്പാള്‍ അതിര്‍ത്തി ഗ്രാമത്തില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ജൂലൈ ആറിനാണ് ജ്വല്ലറിയിൽ മോഷണം നടത്തിയത്. 31 പവന് സ്വര്‍ണവും അഞ്ച് കിലോ വെള്ളിയും ആണ് ഇയാൾ കവർന്നത്. കേസിലെ മറ്റൊരു പ്രതിയായ ബിഹാര്‍ സ്വദേശി ഇസാഖ് ഒളിവിലായണ്.