'തങ്കമകൻ'; ജോയ് ആലുക്കാസിന്റെ ആത്മകഥ ഇനിമുതൽ തമിഴിലും

Thangamakan
Published on

ചെന്നൈ: ആഗോള സ്വർണാഭരണ വ്യവസായിയും ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാനുമായ ഡോ.ജോയ് ആലുക്കാസിന്റെ ആത്മകഥയുടെ തമിഴ് വിവർത്തനം 'തങ്കമകൻ' ചെന്നൈയിൽ പുറത്തിറക്കി. തൃശൂരിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് സത്യസന്ധതയും കഠിനാധ്വാനവും കൈമുതലാക്കി ആഗോള സ്വർണാഭരണ രംഗത്ത് പ്രമുഖ സ്ഥാനം നേടിയെടുത്ത ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെയും ജോയ് ആലുക്കാസിന്റെയും അവിസ്മരണീയ യാത്രയാണ് ആത്മകഥയിലുള്ളത്. നേരത്തെ സ്പ്രെഡിംഗ് ജോയ് എന്ന പേരിൽ മലയാളത്തിലും ഇംഗ്ലീഷിലും അറബിയിലുമായി പുറത്തിറക്കിയ ആത്മകഥ, ചുരുങ്ങിയ സമയത്തിനുള്ളിൽ രാജ്യത്ത് ഏറ്റവുമധികം ആവശ്യക്കാരുള്ള പുസ്തകമായി മാറിയിരുന്നു. ഇതിനെത്തുടർന്നാണ് ആത്മകഥ തമിഴിലേക്ക് വിവർത്തനം ചെയ്തത്. ചെന്നൈ ഐടിസി ഗ്രാൻഡ് ചോളയിൽ നടന്ന ചടങ്ങിൽ പ്രമുഖരുടെ സാന്നിധ്യത്തിൽ ഡോ. ജോയ് ആലുക്കാസ് പുസ്തകം പ്രകാശനം ചെയ്തു.

സ്വന്തമായി ഒരു ബ്രാൻഡ് വളർത്തിയെടുത്ത് ലോക പ്രശസ്തമാക്കണമെന്ന അടങ്ങാത്ത ആഗ്രഹത്തിന്റെയും നിതാന്ത പരിശ്രമത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും നേർസാക്ഷ്യമാണ് ജോയ് ആലുക്കാസിന്റെ ആത്മകഥ. കമ്പനിയുടെ വിജയത്തിൽ തമിഴ് ജനത നൽകിയ പിന്തുണയുടെയും പ്രോത്സാഹനത്തിന്റെയും ആദരവായാണ് 'തങ്കമകൻ' അവതരിപ്പിക്കുന്നത്. ആത്മകഥയ്ക്ക് ലഭിച്ച വമ്പിച്ച സ്വീകാര്യത തന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചതായി ഡോ.ജോയ് ആലുക്കാസ് പറഞ്ഞു. ജനങ്ങൾ ജോയ്ആലുക്കാസിൽ അർപ്പിച്ച വിശ്വാസം കേവലം ഒരു ബിസിനസിനെ മാത്രമല്ല, കരുത്തുറ്റ ആത്മബന്ധത്തെകൂടിയാണ് വളർത്തിയത്. തമിഴ് ജനതയുമായുള്ള ആത്മബന്ധത്തിന്റെ സന്തോഷം പങ്കിടലാണ് 'തങ്കമകൻ ജോയ്' പുറത്തിറക്കുന്നതിലൂടെ സഫലമാകുന്നത്. സ്വപ്നം കാണുന്നത് യാഥാർഥ്യമാക്കാൻ ശ്രമിക്കുന്ന ഒരാൾക്കെങ്കിലും തന്റെ ആത്മകഥ പ്രചോദനമാകുകയാണെങ്കിൽ, അതിനേക്കാൾ വലിയ സന്തോഷം വേറെയില്ലെന്നും അദ്ദേഹം പറഞ്ഞു.

തമിഴ് സാംസ്‌കാരിക പൈതൃകത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. സിനിമ, സാഹിത്യം, ബിസിനസ് മേഖലകളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. പ്രമുഖ ബുക്ക് സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും 'തങ്കമകൻ' ഇപ്പോൾ ലഭ്യമാണ്.

Photo Caption: ഡോ.ജോയ് ആലുക്കാസിന്റെ ആത്മകഥയുടെ തമിഴ് വിവർത്തനം 'തങ്കമകൻ' പുസ്തകം പ്രകാശന ചടങ്ങിൽ ഡോ. ജോയ് ആലുക്കാസും തമിഴ് സിനിമ, സാഹിത്യം, ബിസിനസ് മേഖലകളിലെ പ്രമുഖരും

Related Stories

No stories found.
Times Kerala
timeskerala.com