താമരശ്ശേരി ഫ്രഷ് കട്ട് സമരം: രാത്രിയിലെ വീട് കയറിയുള്ള പരിശോധന ഒഴിവാക്കും; സർവകക്ഷി യോഗത്തിൽ പോലീസിന്‍റെ ഉറപ്പ് | Inspections

പ്രദേശവാസികളുടെ പരാതികൾ കേൾക്കുന്നതിനായി പുതിയൊരു കമ്മറ്റി രൂപീകരിക്കാനും തീരുമാനിച്ചു
Thamarassery Fresh Cut strike, Nighttime house-to-house inspections will be cancelled
Published on

കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്‍റുമായി ബന്ധപ്പെട്ട് നടന്ന സമരത്തെ തുടർന്നുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, രാത്രികാലങ്ങളിൽ വീടുകൾ കയറിയുള്ള പോലീസ് പരിശോധനകൾ ഒഴിവാക്കുമെന്ന് സർവകക്ഷി യോഗത്തിൽ പോലീസിൻ്റെ ഉറപ്പ്.(Thamarassery Fresh Cut strike, Nighttime house-to-house inspections will be cancelled)

സമരവുമായി ബന്ധപ്പെട്ട് വീടുകൾ കയറിയുള്ള പോലീസ് നടപടിക്കെതിരെ യോഗത്തിൽ രൂക്ഷവിമർശനം ഉയർന്നു. സ്ത്രീകൾ മാത്രമുള്ള വീടുകളിൽ പോലും പോലീസ് രാത്രിയിൽ പരിശോധന നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.

കുറ്റക്കാർക്കെതിരെ മാത്രമേ നടപടി ഉണ്ടാകൂ എന്നും രാത്രികാല പരിശോധനയടക്കമുള്ള കാര്യങ്ങളിൽ ഇളവ് വരുത്തുമെന്നും പോലീസ് യോഗത്തെ അറിയിച്ചു. സമരത്തിനിടയിൽ നുഴഞ്ഞു കയറിയവരെ കണ്ടെത്തുമെന്നും പോലീസ് ഉറപ്പുനൽകി.

ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്‍റ് തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്ന് വൈകിട്ട് ജില്ലാ തല ഫെസിലിറ്റേഷൻ കമ്മറ്റി യോഗം വിളിച്ചു ചേർക്കാൻ ധാരണയായി. പ്ലാന്‍റിൻ്റെ പ്രവർത്തനങ്ങൾ ചട്ടങ്ങൾ പാലിച്ചാണെന്ന റിപ്പോർട്ടാണ് ശുചിത്വ മിഷനും മലിനീകരണ നിയന്ത്രണ ബോർഡും ജില്ലാ കളക്ടർക്ക് നൽകിയിട്ടുള്ളത്.

പ്രദേശവാസികളുടെ പരാതികൾ കേൾക്കുന്നതിനായി രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തി പുതിയൊരു കമ്മറ്റി രൂപീകരിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ സമരസമിതി നേതാക്കളെ ക്ഷണിക്കാത്തതിൽ പ്രതിഷേധമുയർന്നു.

യോഗത്തിനെത്തിയ സമരസമിതി പ്രതിനിധികളെ ഉദ്യോഗസ്ഥർ തടഞ്ഞു. "ഇരകളെ കേൾക്കാതെ നടത്തിയ സർവകക്ഷി യോഗം പ്രഹസനമാണെന്നായിരുന്നു" സമരസമിതിയുടെ പ്രതികരണം.

Related Stories

No stories found.
Times Kerala
timeskerala.com