താമരശ്ശേരി ചുരത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം; ഭാരവാഹനങ്ങൾ വഴിതിരിച്ചുവിടും | Thamarassery Churam

താമരശ്ശേരി ചുരത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം; ഭാരവാഹനങ്ങൾ വഴിതിരിച്ചുവിടും | Thamarassery Churam
Updated on

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വ്യാഴം (ജനുവരി 22), വെള്ളി (ജനുവരി 23) ദിവസങ്ങളിൽ ഭാരവാഹനങ്ങൾക്ക് കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിലെ ആറാം വളവിൽ മുറിച്ചിട്ടിരിക്കുന്ന മരങ്ങൾ വലിയ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനും, ഏഴാം വളവ് മുതൽ ലക്കിടി വരെയുള്ള റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനുമാണ് നിയന്ത്രണം.

മൾട്ടി ആക്‌സിൽ വാഹനങ്ങൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്ക് ഈ രണ്ട് ദിവസങ്ങളിൽ ചുരം വഴി പ്രവേശനമുണ്ടാകില്ല. ഭാരവാഹനങ്ങൾ താമരശ്ശേരി ചുങ്കത്തുനിന്ന് വഴിതിരിഞ്ഞു പോകേണ്ടതാണ്.യാത്രക്കാർക്ക് നാടുകാണി ചുരമോ കുറ്റ്യാടി ചുരമോ ബദൽ മാർഗമായി ഉപയോഗിക്കാവുന്നതാണ്.ചുരത്തിലെ പ്രവൃത്തികൾ തടസ്സമില്ലാതെ പൂർത്തിയാക്കാൻ എല്ലാ വാഹന ഉടമകളും യാത്രക്കാരും സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com