
സംസ്ഥാന ചലച്ചിത്ര അക്കാദമി ഒക്ടോബര്‍ 16,17,18,19 തീയതികളില്‍ തലശ്ശേരി ലിബര്‍ട്ടി തിയേറ്ററില്‍ സംഘടിപ്പിക്കുന്ന തലശ്ശേരി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു. https://registration.iffk.in/ ലിങ്ക് വഴി ഓണ്‍ലൈനായും തലശേരി സബ് ട്രഷറിക്ക് സമീപമുള്ള സംഘാടക സമിതി ഓഫീസിലും ലിബര്‍ട്ടി തിയേറ്ററിലും ഓഫ് ലൈനായും രജിസ്റ്റര്‍ ചെയ്യാം. ഡെലിഗേറ്റ് ഫീസ് മുതിർന്നവർക്ക് 354 രൂപയും വിദ്യാര്‍ഥികള്‍ക്ക് 177 രൂപയുമാണ്.
31 അന്താരാഷ്ട്ര സിനിമകളും രാജ്യത്തെ മറ്റു ഭാഷകളിലുള്ള 10 സിനിമകളും 14 മലയാള സിനിമകളുമടക്കം 55 സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ലിബര്‍ട്ടി പാരഡൈസ്, ലിബര്‍ട്ടി ലിറ്റില്‍ പാരഡൈസ്, ലിബര്‍ട്ടി സ്യൂട്ട് തിയേറ്ററുകളിലായി ഒരേ സമയം 1200 പേര്‍ക്ക് സിനിമ കാണാനുള്ള അവസരമുണ്ട്. ഒരു ദിവസം അഞ്ച് സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.