
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രംവച്ചതിനെതിരെ എസ്എഫ്ഐയും കെഎസ്യുവും പ്രതിഷേധം തുടരുന്നു(Governor). സെനറ്റ് ഹാളിൽ അടിയന്തരാവസ്ഥയുടെ 50 ആണ്ടുകൾ എന്ന പേരിൽ ശ്രീ പദ്മനാഭ സേവാസമിതി സംഘടിപ്പിച്ച പരിപാടിയിലാണ് ചിത്രം സ്ഥാപിച്ചത്. ഭാരതാംബ ചിത്രത്തിൽ ഗവർണർ പുഷ്പാർച്ചന നടത്തി.
അതേസമയം പ്രതിഷേധം വകവയ്ക്കാതെ ഗവർണർ പരിപാടി തുടരുകയാണ്. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയാണ്. അതേസമയം ഗവർണർ നിലപാട് തിരുത്തുമ വരെ പ്രതിഷേധം തുടരുമെന്ന് എസ്.എഫ്.ഐ അറിയിച്ചു.