കാസർഗോഡ് : ട്രെയിൻ യാത്രയ്ക്കിടെ അബോധാവസ്ഥയിലായ കുട്ടിക്ക് ദാരുണാന്ത്യം. ഉശിലാംപെട്ടി മെയ്ക്കിലാംപ്പെട്ടി സ്വദേശി സാറാ ചെല്ലനാണ് (10) മരണപ്പെട്ടത്.
ദാദർ-തിരുനെൽവേലി എക്സ്പ്രസിൽ ജനറൽ കന്പാർട്ട്മെന്റിൽ അമ്മയോടൊപ്പം യാത്ര ചെയ്യുന്നതിനിടെ കാഞ്ഞാങ്ങാട് റെയിൽവേ സ്റ്റേഷനിൽവച്ചാണ് ദാരുണ സംഭവം ഉണ്ടായത്.
മുംബൈ രോഹയിൽ നിന്ന് മധുരയിലേക്കായിരുന്നു ഇവരുടെ യാത്ര.വേറൊരു വണ്ടിക്ക് കടന്നുപോകാനായി കാഞ്ഞാങ്ങാട് സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ട സമയത്താണ് മറ്റ് യാത്രക്കാർ ഇടപെട്ട് അബോധാവസ്ഥയിലായ കുട്ടിയെ സ്റ്റേഷനിൽ ഇറക്കിയത്. വായിലൂടെ രക്തം വന്ന കുട്ടിയെ ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.