ദുല്‍ഖര്‍ സല്‍മാന് താത്കാലിക ആശ്വാസം ; വാഹനം വിട്ടുനൽകാനുള്ള അപേക്ഷ കസ്റ്റംസ് അഡീ. കമ്മീഷണർക്ക്‌ സമർപ്പിക്കാം |operation mamkhor

അപേക്ഷ ഒരാഴ്ച്ചയ്ക്കുള്ളിൽ പരിഗണിക്കണമെന്ന് കസ്റ്റംസിന് ഹൈക്കോടതി നിർദേശം നൽകി.
operation-mamkhor-
Published on

കൊച്ചി: ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി വാഹനം പിടിച്ചെടുത്തതിൽ നടൻ ദുൽഖർ സൽമാന് ആശ്വാസം. വാഹനം വിട്ടുനൽകാൻ നടന് കസ്റ്റംസ് അഡീഷണൽ കമ്മീഷണർക്ക് അപേക്ഷ സമർപ്പിക്കാം. 20 വര്‍ഷത്തെ വാഹനത്തിന്റെ വിവരങ്ങള്‍ ഹാജരാകണമെന്നും ഹൈക്കോടതി അറിയിച്ചു. ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ണാ​യ​ക ഇ​ട​പെ​ട​ല്‍.

അപേക്ഷ ഒരാഴ്ച്ചയ്ക്കുള്ളിൽ പരിഗണിക്കണമെന്ന് കസ്റ്റംസിന് ഹൈക്കോടതി ഇടക്കാല നിർദേശം നൽകി.അന്വേഷണത്തിന് വാഹനം കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ടത് അനിവാര്യമാണോ എന്ന് കസ്റ്റംസിനോട് ഹൈക്കോടതി ചോദിച്ചു. രേഖകളുടെ അടിസ്ഥാനത്തിലല്ലേ അന്വേഷണം എന്നും ഹൈക്കോടതി ചോദിച്ചു.

നിയമപ്രകാരം വാഹനം വിട്ടുകിട്ടാൻ ഉടമസ്ഥന് അവകാശമുണ്ട്. ഹരജിയിൽ വിശദമായ വാദം കേട്ട ശേഷമാണ് വാഹനം വിട്ടുനൽകുന്ന കാര്യം പരിഗണിക്കണമെന്ന് കസ്റ്റംസിനോട്‌ ഹൈക്കോടതി നിർദേശിച്ചത്.ക​ള്ള​ക്ക​ട​ത്ത് വാ​ഹ​ന​മാ​ണെ​ന്ന പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ദു​ല്‍​ഖ​റി​ന്‍റെ വാഹനങ്ങൾ പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് ക​സ്റ്റം​സ് കോ​ട​തി​യെ അ​റി​യി​ച്ചു.

Related Stories

No stories found.
Times Kerala
timeskerala.com