കൊല്ലം CPIM ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല S ജയമോഹന്: MV ഗോവിന്ദൻ ഇന്ന് ജില്ലയിൽ | CPIM

കരുനാഗപ്പള്ളിയിലെ പ്രതിസന്ധി പരിഹരിക്കും
കൊല്ലം CPIM ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല S ജയമോഹന്: MV ഗോവിന്ദൻ ഇന്ന് ജില്ലയിൽ | CPIM
Published on

കൊല്ലം: സി.പി.ഐ.എം. സംസ്ഥാന കമ്മറ്റിയംഗം എസ്. ജയമോഹന് കൊല്ലം ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകും. നിലവിലെ ജില്ലാസെക്രട്ടറി എസ്. സുദേവൻ ആരോഗ്യപരമായ കാരണങ്ങളാൽ അവധിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് ഈ തീരുമാനം.(Temporary charge of Kollam CPIM district secretary to S Jayamohan )

ഇന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുക്കുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ എസ്. ജയമോഹൻ ചുമതല ഏറ്റെടുക്കും. നിലവിൽ കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ കൂടിയാണ് എസ്. ജയമോഹൻ.

കരുനാഗപ്പള്ളിയിലെ പ്രതിസന്ധി പരിഹരിക്കും

വിഭാഗീയതയെത്തുടർന്ന് പിരിച്ചുവിട്ട കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തുന്നതിനായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്ന് കൊല്ലത്ത് എത്തും.

പത്ത് മാസം മുൻപാണ് കരുനാഗപ്പള്ളിയിലെ എല്ലാ പാർട്ടി കമ്മിറ്റികളും വിഭാഗീയതയെ തുടർന്ന് പിരിച്ചുവിട്ടത്. നിരവധി തവണ പ്രശ്നപരിഹാരത്തിന് നേതൃത്വം ശ്രമിച്ചെങ്കിലും വിഫലമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടി കമ്മിറ്റികൾ പുനഃസംഘടിപ്പിക്കണമെന്ന നിർദ്ദേശത്തെ തുടർന്നാണ് ഇപ്പോൾ നടപടി ആരംഭിക്കുന്നത്.

ഏരിയ കമ്മിറ്റിക്ക് കീഴിലെ പത്ത് ലോക്കൽ കമ്മിറ്റികളും പിരിച്ചുവിട്ടിരുന്നു. നിലവിൽ തിരഞ്ഞെടുക്കപ്പെട്ട പാർട്ടി ഘടകങ്ങളൊന്നുമില്ലാത്ത പ്രദേശമാണ് കരുനാഗപ്പള്ളി. പുതിയ കമ്മിറ്റി രൂപവത്കരിക്കാൻ വൈകുന്നതിൽ അണികൾക്കിടയിൽ അമർഷം ശക്തമാണ്.

അഴിമതിക്കും വിഭാഗീയതക്കും നേതൃത്വം നൽകിയ നേതാക്കളെക്കുറിച്ചുള്ള വസ്തുതാപരമായ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിക്ക് നൽകാൻ എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടിരുന്നു. കമ്മിറ്റിക്കെതിരെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com