

ഹരിപ്പാട് താലൂക്കാസ്ഥാന ആശുപത്രിയിലെ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
ക്ലീനിംഗ് സ്റ്റാഫ്, നഴ്സിംഗ് അസിസ്റ്റന്റ്, നഴ്സിംഗ് ഓഫീസര്‍, റിസപ്ഷനിസ്റ്റ്/ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം.
നവംബര്‍ നാലിന് രാവിലെ 10.30 ന് ഇതിനായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ഥികള്‍ വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസല്‍, ബയോഡേറ്റ സഹിതം സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0479-2412765 .