പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ താല്‍ക്കാലിക നിയമനം | Polytechnic

ഡിസംബര്‍ 18ന് രാവിലെ 10 മണിക്ക് കോളേജില്‍ ഹാജരാകണം
APPLY NOW
apply now
Updated on

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍ എന്നീ തസ്തികകളിലേയ്ക്ക് താല്‍ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത: ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്-ഫസ്റ്റ് ക്ലാസ് ബി ടെക് ബിരുദം, ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍-ഫസ്റ്റ് ക്ലാസ് ഡിപ്ലോമ. താല്‍പ്പര്യമുള്ളവര്‍ ബയോഡേറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സര്‍ട്ടിഫിക്കറ്റുകളുടെ ഓരോ പകര്‍പ്പും സഹിതം ഡിസംബര്‍ 18ന് രാവിലെ 10 മണിക്ക് കോളേജില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8547005084, 9496582763. (Polytechnic)

Related Stories

No stories found.
Times Kerala
timeskerala.com