
ഐ എച്ച് ആര്‍ ഡി എറണാകുളം റീജിയണല്‍ സെന്റര്‍ മേല്‍നോട്ടം വഹിക്കുന്ന വിവിധ പ്രൊജക്ടുകളിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
പ്രൊജെക്ട് സ്റ്റാഫ്
യോഗ്യത: ഗവ.അംഗീകൃത മൂന്നുവര്‍ഷത്തെ ഫുള്‍ടൈം റെഗുലര്‍ ഡിപ്ലോമ (ഇലക്ട്രോണിക്‌സ്/ ഇലക്ട്രിക്കല്‍ /കമ്പ്യൂട്ടര്‍സയന്‍സ് /കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ് ) അഭിലഷണീയ യോഗ്യത: ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസൽ പകര്‍പ്പുകളുമായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ ആഗസ്റ്റ് 19 ന് രാവിലെ 10 ന് നേരിട്ട് ഹാജരാകണം.
ഫോണ്‍: 0484-2985252.