ദീപാരാധനയ്ക്ക് മദ്യപിച്ചെത്തി ഇടയ്ക്ക കൊട്ടി ; ക്ഷേത്രം ജീവനക്കാരനെ സസ്‌പെൻഡ് ചെയ്‌തു |suspended

ജീവനക്കാരൻ ദിലീപ് കുമാറിനെതിരെ കൊച്ചിൻ ദേവസ്വം ബോർഡിന്റേതാണ് നടപടിയെടുത്തത്.
suspended
Published on

എറണാകുളം : ക്ഷേത്രത്തിൽ ദീപാരാധന സമയത്ത് മദ്യപിച്ചെത്തി ഇടയ്ക്ക കൊട്ടിയ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്‌തു. എറണാകുളം വളഞ്ഞമ്പലം ക്ഷേത്രത്തിലെ ജീവനക്കാരൻ ദിലീപ് കുമാറിനെതിരെ കൊച്ചിൻ ദേവസ്വം ബോർഡിന്റേതാണ് നടപടിയെടുത്തത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.മറ്റൊരു ക്ഷേത്രത്തിലെ ജീവനക്കാരനാണ് ദിലീപ്. ദീപാരാധന സമയത്ത് മദ്യപിച്ചെത്തി ശ്രീകോവിലിന് മുൻപിൽ ഉണ്ടായിരുന്ന ഇടയ്ക്ക എടുത്ത് കൊട്ടുകയും ചെയ്തത്.

തുടർന്ന് ക്ഷേത്രത്തിലെ ശംഖ് എടുത്ത് ഊതുകയും ചെയ്തിരുന്നു. ഇത് ക്ഷേത്രത്തിലെ ജീവനക്കാരും ഭക്തരും ചോദ്യം ചെയ്തു. തുടർന്ന് സൗത്ത് സ്‌റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇയാളെ സസ്‌പെൻഡ് ചെയ്തത്. നാല് മാസ് മുൻപും സമാനമായ കുറ്റത്തിന് ദിലീപ് കുമാറിനെ സസ്‌പെൻഡ് ചെയ്തിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com