വടകരയിൽ ചുഴലിക്കാറ്റിൽ മരങ്ങള്‍ വീണ് ക്ഷേത്രം തകര്‍ന്നു |cyclone

ശക്തമായ കാറ്റിൽ ക്ഷേത്രത്തിന് സമീപമുള്ള നാല് മരങ്ങൾ കടപുഴകിയത്.
cyclone
Updated on

കോഴിക്കോട്: കോഴിക്കോട് വടകരയിൽ ചുഴലിക്കാറ്റിൽ മരങ്ങള്‍ വീണ് ക്ഷേത്രം തകര്‍ന്നു. വടകര വില്ല്യാപ്പള്ളി അരയാക്കൂൽ പാങ്ങോട്ടൂർ ഭഗവതി ക്ഷേത്രത്തിലാണ് കനത്ത മഴയെ തുടർന്നുള്ള ചുഴലിക്കാറ്റ് ഉണ്ടായത്.

ശക്തമായ കാറ്റിൽ ക്ഷേത്രത്തിന് സമീപമുള്ള നാല് മരങ്ങൾ കടപുഴകിയും മുറിഞ്ഞും ക്ഷേത്രത്തിന് മുകളിലേക്ക് പതിക്കുകയായിരുന്നു.സംഭവം നടക്കുമ്പോൾ ക്ഷേത്രത്തിലും ക്ഷേത്ര പരിസരത്തും ആളുകളില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ക്ഷേത്രമാണ് തകർന്നത്.

Related Stories

No stories found.
Times Kerala
timeskerala.com