കൊച്ചി : മലയാറ്റൂരിൽ കൗമാരക്കാരി മരിച്ച നിലയിൽ കണ്ടെത്തി. ചിത്രപ്രിയ (19) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് സമീപമാണ് മൃതദേഹം കണ്ടത്.
സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി. ചിത്രപിയയെ കഴിഞ്ഞ ദിവസം തൊട്ട് കാണാതായിരുന്നു. കൊലപാതകം എന്നാണ് പോലീസ് സംശയമുന്നയിക്കുന്നത്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു.