
പാലക്കാട്: വോട്ടെടുപ്പ് നടക്കുന്ന പാലക്കാട്ടെ 88ാം നമ്പർ ബൂത്തിൽ യന്ത്രത്തകരാർ. ഇവിടുത്തെ വിവി പാറ്റിലുണ്ടായ സാങ്കേതിക പ്രശ്നം മൂലം പോളിംഗ് ഒരു മണിക്കൂർ വൈകി.(Technical problem with VV PAT)
പ്രശ്നമുണ്ടായത് ഇടത് സ്വതന്ത്രനായ പി സരിൻ വോട്ട് ചെയ്യാനെത്തിയ ബൂത്തിലാണ്. തുടർന്ന് അദ്ദേഹം വോട്ട് രേഖപ്പെടുത്താതെ മടങ്ങിപ്പോവുകയായിരുന്നു.
പിന്നാലെ വിവി പാറ്റ് ഡിസ്പ്ലേയിലുണ്ടായ സാങ്കേതിക പ്രശ്നം പരിഹരിച്ചു. വോട്ടെടുപ്പും പുനരാരംഭിച്ചു.
184 ബൂത്തുകളിലും പോളിംഗ് ആരംഭിച്ചു. ഇത് രാവിലെ 7 മണിക്ക് തന്നെ തുടങ്ങിയിരുന്നു. ബൂത്തുകളിലെല്ലാം വോട്ടർമാരുടെ നീണ്ട നിരയാണ് കാണപ്പെട്ടത്.